കോഴിക്കോട് : പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുന്നമംഗലം സ്വദേശി അബ്ദുൽ മജീദ് ആണ് അറസ്റ്റിൽ ആയത്. ഒക്ടോബർ ഇരുപത്തിനാലിനാണ് പ്രതി പതിമൂന്നുകാരനെ പീഡിപ്പിച്ചത്.
പ്രദേശത്തെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലേക്ക്, അത് വഴി പോവുകയായിരുന്ന കുട്ടിയെ പ്രതി വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്നാണ് പോലീസിൽ ലഭിച്ച പരാതി. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുടുംബം കുന്നമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. ചുരങ്ങാടൻ മജീദ് എന്ന അബ്ദുൽ മജീദ് കെ എസ് ആർടിസി മുൻ ജീവനക്കാരനാണെന്നാണ് വിവരം

