തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി ചാർജ് വർധന. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ശരാശരി 100 രൂപ വർധിപ്പിക്കാൻ ആവശ്യപ്പെടുന്നതിനാൽ നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കും. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. മുഖ്യമന്ത്രിയും റഗുലേറ്ററി കമ്മീഷനും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി വരുമെന്നും പുതിയ ചാർജിന്റെ ഔപചാരിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. ആദ്യം ഏപ്രിലിൽ വൈദ്യുതി ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഹൈക്കോടതിയിലെ കേസും വിഷയത്തിൽ സർക്കാർ നിലപാടും കാരണം വർധന വൈകുകയായിരുന്നു.
Discussion about this post