The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Life Health

ഷവർമ പ്രശ്നക്കാരനാകുന്നതെങ്ങനെ? ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

NewzOn Desk by NewzOn Desk
Nov 1, 2023, 07:11 pm IST
in Health
FacebookWhatsAppTwitterTelegram

ഭക്ഷ്യവിഷബാധയേൽക്കുന്നതും മരണപ്പെടുന്നതുമായ വാർത്തകൾ തുടർസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷവർമ കഴിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിനു പിന്നാലെ കൂടുതൽ പേർ ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സതേടി എന്ന വാർത്ത പുറത്തുവന്നിരുന്നു. മാംസാഹാരപ്രിയർ വളരെ കൂടുതലുള്ള നമ്മുടെ നാട്ടിൽ ഇന്ന് കിട്ടുന്ന മാംസത്തിന്റെയും മാംസാഹാരത്തിന്റെയും ഗുണനിലവാരത്തെക്കുറിച്ച് പലപ്പോഴും നമ്മൾ ആശങ്കപ്പെടാറുണ്ട്. അശാസ്ത്രീയവും വൃത്തിഹീനമായ ചുറ്റുപാടുകളിൽ മതിയായ പരിശോധന ഇല്ലായ്മയും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും, ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതും വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണം ഉണ്ടാക്കുന്നതും തുടങ്ങി പലകാരണങ്ങൾകൊണ്ട് മാരകമായ അസുഖങ്ങൾ പിടിപെടാം. മാംസം വാങ്ങുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴുമൊക്കെ ആവശ്യമായ കരുതൽ നടപടികൾ എടുത്തില്ലെങ്കിൽ ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാകാം.

ഭക്ഷ്യവിഷബാധ എന്നാൽ പഴകിയതോ വൃത്തിഹീനമായതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിലൂടെ ഒരു വ്യക്തിക്കോ ഒരുകൂട്ടമാളുകൾക്കോ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകംചെയ്ത് വിളമ്പുന്ന ഭക്ഷണസാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളിൽ സൂക്ഷിക്കാത്ത ആഹാരപദാർഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കൾ കടന്നുകൂടുന്നത്. ബാക്ടീരിയകൾ, വൈറസുകൾ, പരാദങ്ങൾ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകുന്നു. ഭക്ഷണത്തിൽ രാസവസ്തുക്കൾ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്. വയറുവേദന, ഛർദി, വയറിളക്കം, പനി, മലത്തിലൂടെ രക്തം പോകുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ഭക്ഷ്യവിഷബാധയെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കകംതന്നെ രോഗലക്ഷണങ്ങൾ പ്രകടമാകാം.

മാംസം, മുട്ട എന്നിവയിൽനിന്നാണ് സാൽമൊണല്ല വിഷബാധയുണ്ടാകുന്നത്. ശരിയായി പാകംചെയ്യാത്ത കോഴിയിറച്ചിയിലൂടെ പകരുന്നതാണ് കാംപൈലോബാക്ടർ ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ. മാംസത്തിൽനിന്നുള്ള ഭക്ഷ്യവിഷബാധയുടെ പ്രധാനകാരണം അവ പാകംചെയ്യുമ്പോൾ മാംസത്തിന്റെ പുറംഭാഗം മാത്രം വേവുകയും അകവശം വേവാതിരിക്കുകയും ചെയ്യുന്നതാണ്‌. ഫംഗസ്‌ വിഭാഗത്തിൽപെട്ട പ്രത്യേകയിനം സസ്യങ്ങളായ കൂണുകളിൽ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ അവയിൽ രൂപപ്പെടുന്ന വിഷഘടകങ്ങൾ മൂലമുണ്ടാകുന്നവയാണ്‌. വിഷക്കൂണുകളിൽവെച്ച്‌ ഏറ്റവും മാരകം അമാനിറ്റ ഫാലോയിഡ്‌സ്‌ ആണ്‌. കൂൺ വിഷബാധയെത്തുടർന്ന്‌ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പ്രശ്നം ഛർദിയാണ്. കഴിച്ച ഉടൻതന്നെ പ്രകടമാകുന്ന ലക്ഷണങ്ങളെക്കാൾ ആറ് മണിക്കൂറിനുശേഷമാണ്‌ ഛർദിയും മറ്റും പ്രകടമാകുന്നതെങ്കിൽ വിഷബാധ കൂടുതൽ ഗുരുതരമാണ്‌. സൈലോസെബ്‌, ഇനോസൈബ്‌, ക്ളിമോസൈബ്‌ വിഭാഗത്തിൽപ്പെട്ട കൂണുകൾ നാഡികളുടെ പ്രവർത്തനത്തെയാണ്‌ കൂടുതൽ ബാധിക്കുന്നത്. പാചകം നന്നായി ചെയ്തതുകൊണ്ടോ ഫ്രിഡ്‌ജിൽ സൂക്ഷിച്ചതുകൊണ്ടോ കൂണുകളുടെ വിഷാംശം നഷ്ടപ്പെടുന്നില്ല. കൂണുകൾ വാങ്ങി ഉപയോഗിക്കുന്നത് വിശ്വാസയോഗ്യമായ ഇടങ്ങളിൽനിന്നുമാത്രം എന്നതാണ് പ്രതിവിധി.

ഷവർമപോലെയുള്ള വിഭവങ്ങളിൽനിന്നുള്ള വിഷബാധയുടെ കാരണവും പാചകത്തിലെ ഈ അപാകതകൾതന്നെയാണ്. അഞ്ചുദിവസത്തിൽ കൂടുതൽ ഒരു മാംസവും റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടില്ല. റഫ്രിജറേറ്ററിൽ നിന്നെടുത്ത്‌ തണുപ്പുമാറിയ മാംസം വീണ്ടും ഫ്രീസ്‌ ചെയ്യുന്നതും രോഗാണുക്കൾ പെരുകാൻ സാഹചര്യമുണ്ടാക്കും. അറവുശാലയിലെ ശുചിത്വ മാനദണ്ഡങ്ങളും സുപ്രധാനമാണ്‌. മൃഗങ്ങളെ കശാപ്പുചെയ്യുന്നതും ആരോഗ്യകരമായ അന്തരീക്ഷത്തിലായിരിക്കണം. കശാപ്പിനായി തിരഞ്ഞെടുക്കുന്ന മൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച്‌ രോഗമൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

ഭക്ഷണം സുരക്ഷിതമാക്കാം വിഷബാധതടയാം

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, അറവുശാലകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഫുഡ്‌സേഫ്‌റ്റി ഉദ്യോഗസ്ഥരെ അറിയിക്കുക.
ഭക്ഷണം പാചകംചെയ്യുന്നവരും വിളമ്പുന്നവരും ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.
ഈറ്റിങ് ഔട്ട്‌ മാസത്തിൽ ഒന്നോരണ്ടോ തവണയായി പരിമിതപ്പെടുത്തുക.
പഴക്കംതോന്നുന്നതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.
രുചിവ്യത്യാസം തോന്നുന്നതും പൂപ്പൽബാധ ഉള്ളതുമായ വിഭവങ്ങൾ കഴിക്കരുത്‌.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

Tags: food poisoningHealthMAIN
ShareSendTweetShare

Related News

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്

കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്

പഴങ്ങൾ ജ്യൂസാക്കി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

പഴങ്ങൾ ജ്യൂസാക്കി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies