തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 20 രൂപ അധികം നല്‍കണം.
യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷന്‍ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം പത്തുരൂപ അധികം നല്‍കണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും, പ്രതിമാസം നാല്‍പ്പത് യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും നിരക്ക് വര്‍ധനവ് ഇല്ല.
കെഎസ്ഇബിയുടെ ആവശ്യം മുന്‍നിര്‍ത്തി മെയ് മാസത്തില്‍ തന്നെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നല്‍കുകയായിരുന്നു.
Discussion about this post