ഇന്ത്യൻ സംഗീത ലോകത്തെ ഏക്കാലത്തേയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. നടൻ ധനുഷ് ആകും ഇളയരാജയുടെ വേഷത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
തമിഴിലും മലയാളത്തിലുമുൾപ്പടെ നിരവധി ഭാഷകളിലായി ഇളയരാജ സംഗീതം ഒരുക്കിയിട്ടുണ്ട്. ഇളയരാജയാകാൻ ധനുഷ് യെസ് മൂളിയതായാണ് വാർത്തകൾ പുറത്തുവരുന്നത്. ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ കുറച്ചു നാളുകൾക്ക് മുൻപാണ് അച്ഛന്റെ വേഷത്തിൽ ധനുഷ് എത്തിയാൽ നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്. അതിനു പിന്നാലെയാണ് ബയോപിക് വരുന്നതായി വാർത്തകൾ വരുന്നത്.

