The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

ശ്രീലങ്കയ്ക്ക് നാണംകെട്ട തോൽവി; തീ തുപ്പി ബുംമ്രയും, സിറാജും, ഷമിയും, വാംഖഡെയില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക തവിടുപൊടി

Neethu Newzon by Neethu Newzon
Nov 2, 2023, 08:46 pm IST
in Uncategorized
FacebookWhatsAppTwitterTelegram

ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്ക് നാണംക്കെട്ട തോൽവി. 302 റൺസിനാണ് ഇന്ത്യ ജയിച്ചത്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പാതും നിസങ്ക വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ബുമ്രയുടെ ആദ്യ ഓവര്‍ അതിജീവിച്ചു. എന്നാല്‍ ലങ്കയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്‍റെ ആദ്യ പന്തില്‍ തന്നെ ദിമുത് കരുണരത്നെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിര്‍ത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോട 2 റണ്‍സിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാന്‍ വഴിയില്ലാതെ പതറി.

ബുമ്രയുടെ അടുത്ത ഓവര്‍ അതിജീവിച്ചെങ്കിലും സിറാജ് തന്‍റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ തന്നെയായിരുന്നു സിറാജിന്‍റെ ഇര. ഒരു റണ്ണെടുത്ത മെന്‍ഡിസിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ലങ്കയുടെ സ്കോര്‍ ബോര്‍ഡില്‍ അപ്പോഴുണ്ടായിരുന്നത് വെറും മൂന്ന് റണ്‍സ്. സിറാജും ബുമ്രയും വെടിനിര്‍ത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശർമ അടുത്ത ആയുധമെടുത്തു. ആദ്യം ബൗളിംഗ് മാറ്റമായി എത്തിയ മുഹമ്മദ് ഷമി തന്‍റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ ചരിത് അസലങ്കയെയും(24 പന്തില്‍ 1), ദുഷന്‍ ഹേമന്തയെയും(0) വീഴ്ത്തിയതോടെ ലങ്ക 10 ഓവറില്‍ 14-6ലേക്ക് തകര്‍ന്നടിഞ്ഞു.

10 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ രണ്ടക്കം കടത്തിയത്. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ ഷമി ദുഷ്മന്ത ചമീരയെ ഷമി കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ലെഗ് സ്റ്റംപിലൂടെ പോയ പന്ത് അമ്പയര്‍ വൈഡ‍് വിളിച്ചെങ്കിലും കെ എല്‍ രാഹുല്‍ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചു. റിവ്യുവില്‍ പന്ത് ചമീരയുടെ ഗ്ലൗസില്‍ തട്ടിയെന്ന് വ്യക്തമായി. ഇതോടെ ലങ്ക 12 ഓവറില്‍ 22-7ലേക്ക് വീണു. തന്‍റെ മൂന്നാം ഓവറില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ(11) മിഡില്‍ സ്റ്റംപിളക്കി ഷമി നാലാം വിക്കറ്റും നേടിയതോടെ ലങ്ക 35-8 ലേക്ക് തകര്‍ന്നടിഞ്ഞു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തത്. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

Tags: FEATUREDIndiaMAINSri lankaworldcup2023
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

Nadprogram Vulkan Vegas: Kody Rejestracyjne + Zniżki Z Brakiem Depozytu

Blaze Application Download Apostas Apk Afin De Android E Ios

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies