കോഴിക്കോട്: സിപിഎം ക്ഷണിച്ചാല്‍ പലസ്തീന് ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഏക വ്യക്തി നിയമത്തിൽ സഹകരിക്കാതിരുന്നതിന്റെ സാഹചര്യം വ്യത്യസ്തമാണ്. പക്ഷേ ഇപ്പോൾ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഈ മാസം പതിനൊന്നിനാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎം റാലിയിലേക്ക് മുസ്ലീംലീഗിനെ ക്ഷണിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.നിലവില്‍ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം റാലികള്‍ സംഘടിപ്പിക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഏകസിവില്‍ കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ അന്നത്തെ സാഹചര്യത്തിനനുസരിച്ചാണ് പങ്കെടുക്കാതിരുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post