കോഴിക്കോട് : പരാതിയുമായെത്തിയ യുവതിക്ക് അശ്ളീല സന്ദേശമയച്ച എസ്ഐ ക്ക് സസ്‌പെൻഷൻ. ഗ്രേഡ് എസ് ഐ ഹരീഷ് ബാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പട്രോളിംഗ് ഡ്യൂട്ടിയ്ക്കിടെ യുവതിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയ എസ് ഐ യുവതിക്ക് വാട്സാപ്പിൽ അശ്ളീല സന്ദേശങ്ങളും വീഡിയോയും അയച്ചെന്നാണ് പരാതി .
യുവതി തന്നെയാണ് പോലീസിൽ പരാതിപ്പെടുന്നത്. പോലീസ് സ്റ്റേഷനിൽ പരാതി വിളിച്ചറിയിച്ച യുവതി, രേഖാമൂലം പരാതി നൽകുന്നില്ലെന്നും, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്
Discussion about this post