കൊളംബോ: ഏകദിന ലോകകപ്പിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു. ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബോർഡ് സെക്രട്ടറി മോഹന് ഡി സിൽവ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇന്ത്യയോടു 302 റൺസിന്റെ വൻ തോൽവിയാണു ശ്രീലങ്ക ഏറ്റുവാങ്ങിയത്
മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കാണ് പുതിയ ചുമതല. ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ചുമതല കൈമാറി ഉത്തരവിറക്കി.
അതെ സമയം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്താകലിന്റെ വക്കിലാണ് ശ്രീലങ്ക. ഏഴു മത്സരങ്ങൾ ഇത് വരെ പൂർത്തിയാക്കിയ ശ്രീലങ്ക, രണ്ട് കളികൾ മാത്രമാണ് ജയിച്ചത്. നാലു പോയിന്റുമായി പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ശ്രീലങ്ക. തിങ്കളാഴ്ച ബംഗ്ലദേശിനെ നേരിടാനൊരുങ്ങുകയാണ് ശ്രീലങ്കൻ ടീം .
Discussion about this post