തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ, യാത്രക്കാരിയെ ഓട്ടോയിലിട്ട് പീഡിപ്പിച്ച പ്രതി പോക്‌സോ കേസ് ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് ആണ് യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചത്.
അട്ടക്കുളങ്ങരയിൽ നിന്നാണ് മുഹമ്മദ് ജിജാസിന്റെ ഓട്ടോയിൽ യുവതി കയറിയത്. മുട്ടത്തറയിലെ തന്റെ വീട്ടിലേക്ക് പോകുന്നതിനായാണ് മുപ്പത്തിയഞ്ചുകാരിയായ യുവതി ഓട്ടോ വിളിച്ചത്. എന്നാൽ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി യുവതിയ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. യുവതി പിന്നീട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

