തിരുവനന്തപുരം: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും, തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളും തമ്മിലാണ് ജയിലിൽ ഏറ്റുമുട്ടിയത്.
കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. ഇരുമ്പ് വടിയും, കുപ്പിച്ചിലും ഉപയോഗിച്ച്, ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. വധശ്രമം തുടങ്ങി കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.
സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.ജയിലിലെ ഫർണിച്ചറടക്കം അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.
ടിപി ചന്ദ്ര ശേഖരൻ കൊലക്കേസിലെ മുഖ്യ പ്രതിയായ കൊടിസുനി ക്കെതിരെ മുൻപും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. ജയിൽ വാസത്തിനിടയിലും, കൊട്ടേഷൻ, സ്വർണ്ണക്കടത്ത് , കുഴൽപ്പണം ഇടപാടുകൾ കൊടി സുനിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തവന്നിട്ടുണ്ട്
Discussion about this post