കൊച്ചി: നാല് പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം 15 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കുടുംബ വീട്ടിൽ മാത്രമേ നിലവിൽ തെളിവെടുപ്പ് നടത്തിയിട്ടുള്ളുവെന്നും പ്രതിയുടെ മറ്റ് ബന്ധങ്ങൾ പരിശോധിക്കണമെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പത്ത് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
പോലീസിനെതിരെ പരാതിയില്ലെന്ന് മാർട്ടിൻ കോടതിയെ അറിയിച്ചു. ജയിലിൽ ഉദ്യോഗസ്ഥർ നല്ല പെരുമാറ്റമായിരുന്നുവെന്നും അവർക്ക് നന്ദി പറയുന്നുവെന്നും പ്രതി പറഞ്ഞു. നിലവിൽ ഡൊമനിക്ക് മാർട്ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യഹോവ സാക്ഷികളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർക്കും പങ്കുണ്ടാകാമെന്ന സംശയവും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ തലേന്ന് രാത്രി മാർട്ടിന് ദുരൂഹമായ ഒരു ഫോൺ കോൾ വന്നെന്ന ഭാര്യയുടെ മൊഴിയും അന്വേഷിക്കുന്നുണ്ട്. ഇയാൾ ബോംബ് നിർമ്മിച്ച നെടുമ്പാശേരിയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു.
Discussion about this post