ഡൽഹി: ജമ്മുവിൽ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദിയും, ലഷ്കർ ഇ തോയ്‌ബ കമാൻഡറുമായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദ് കൊല്ലപ്പെട്ട നിലയിൽ. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിൽ താമസിക്കുന്ന ഇയാളെ അജ്ഞാതരായ തോക്കുധാരികൾ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയിരുന്നു.
പാക് അധീന കശ്മീരിലെ നീലം നദിക്കരയിൽ ആണ് ഭീകരവാദിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2018 ഫെബ്രുവരിയിൽ നടന്ന സുൻജ്‌വാൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഖ്വാജാ ഷാഹിദ് .ആറ് സൈനികരാണ് അന്നത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. സൈനിക യൂണിഫോമിൽ എത്തിയാണ് ഭീകരരർ അന്ന് സൈനികകേന്ദ്രം ആക്രമിച്ചത്.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും സൈന്യവും ഇയാളെ കണ്ടെത്താൻ ഊർജിത ശ്രമം നടത്തുന്നതിനിടയിൽ ആണ്, ഖ്വാജാ ഷാഹിദിന്റെ മൃതദേഹം നദിക്കരയിൽ കണ്ടെത്തുന്നത്. സുൻജുവാൻ ഭീകരാക്രമണത്തിന് നേതൃത്വം വഹിച്ച മറ്റൊരു ഭീകരവാദി – ജെയ്‌ഷെ മുഹമ്മദ് ഓപ്പറേഷൻ കമാൻഡർ മുഫ്തി വഖാസിനെ കാശ്മീരിൽ സുരക്ഷാ സേന നേരത്തെ വെടിവെച്ചു കൊന്നിരുന്നു.

