ന്യൂഡൽഹി: നടി രശ്‌മിക മന്ദാനയുടെ വ്യാജ വീഡിയോ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വ്യാജ വിവരങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതു പാലിക്കുന്നില്ലെങ്കിൽ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പാലിക്കേണ്ട മാനദണ്ഡങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് നടിയുടെ വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. നിരവധി പേരാണ് ഒരൊറ്റദിവസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് . നടി ഇടുങ്ങിയ കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്നതായാണ് വീഡിയോയിൽ ഉള്ളത് . വീഡിയോ പൂർണ്ണമായും മോർഫ് ചെയ്തതാണ് . മറ്റൊരു സ്ത്രീയുടെ വീഡിയോ മോർഫ് ചെയ്താണ്, വ്യാജ വീഡിയോ സൃഷ്ട്ടിച്ചിരിക്കുന്നത് . “വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഒറിജിനൽ വീഡിയോയിലെ സ്ത്രീ സോഷ്യൽ മീഡിയ സെലിബ്രിറ്റിയും, നിരവധി ആരാധകരുമുള്ള ബ്രിട്ടീഷ്-ഇന്ത്യൻ വനിതയായ സാറ പട്ടേലാണ്, ഒക്‌ടോബർ 9 നാണ് സാറ വീഡിയോ പോസ്റ്റ് ചെയ്‌തത്.

