തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടത്തുന്ന കേരളീയം പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ ആദിവാസികളുടെ മുഖത്ത് ചായമടിച്ച് പ്രദർശനത്തിനായിരുത്തിയിരിക്കുന്നത് വിവാദത്തിൽ.
ആദിവാസികൾ മുഖത്ത് ചായം പൂശിയിരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്നത്. ദളിത്-ആദിവാസി സമൂഹങ്ങളോടുള്ള ഇടത് പക്ഷ സമീപനത്തിന്റെ ഉദാഹരണമാണ് ഈ കാഴ്ചയെന്നാണ് പൊതുവിൽ വിമർശനം ഉയരുന്നത്.
കേരളത്തിലെ ഏത് കാട്ടിൽ ആണ് ഈ വിധം ആളുകൾ ഉള്ളതെന്നും,
ജാതിയും വർഗ്ഗവും വർണ്ണവും വിൽപ്പനചരക്കാക്കുന്ന ഇടതുപക്ഷ നവോത്‌ഥാന കേരളത്തിന്റെ മുഖമാണിതെന്നും വിമർശനമുണ്ട്.
കേരള മോഡൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ അവതരിപ്പിക്കുകയാണ് കേരളീയം വഴി ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. കേരളത്തെ അതിന്റെ സാംസ്കാരികവും,തന്മയ ഭാവത്തോടും കൂടി അവതരിപ്പിക്കലും കേരളീയം ലക്ഷ്യമിടുന്നു. സംഭവത്തെ വിവാദമായതോടെ ഉദ്യോഗസ്ഥരുടെ മേലിൽ പഴിചാരി രക്ഷപ്പെടാനുള്ള നീക്കവും സജീവമാണ്
Discussion about this post