തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന വ്യാപക ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് കെ എസ് യു തീരുമാനം.
ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് കെ എസ് യു തീരുമാനം. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തും. പ്രതിഷേധ മാർച്ചുകൾക്കും പ്രകടനങ്ങൾക്കും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് നിർദേശം നൽകി. കെ എസ് യു പ്രതിഷേധ പ്രകടനങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് സുരക്ഷ ശക്തമാക്കി. സഹന സമരങ്ങൾ അവസാനിച്ചെന്നും കേരളത്തിൻ്റെ തെരുവോരങ്ങളിൽ സമരാഗ്നി ആളിപ്പടരുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇനിയും സമാധാനം പറഞ്ഞ് മിണ്ടാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് ആചരിക്കും. 14 ജില്ലകളില്‍ പ്രതിഷേധ മാർച്ചും നടത്തുമെന്നും കെ എസ് യു അറിയിച്ചു.
കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
Discussion about this post