തിരുവനന്തപുരം:ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി.പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി.
ആഘോഷങ്ങൾക്കായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നും നിർദ്ദേശമുണ്ട്. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാനുള്ള സമയപരിധി രാത്രി 11.55 മുതൽ 12.30 വരെയാണ്

