റിവ്യൂ ബോംബിങ് കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ റിവ്യൂ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. റാഹേല്‍ മകന് കോര എന്ന സിനിമയുടെ സംവിധായകന് നല്കിയ പരാതിയിലാണ് അന്വേഷണം.
സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘റാഹേല്‍ മകന് കോര’ എന്ന സിനിമയുടെ സംവിധായകന് ഉബൈനിയുടെ പരാതിയിലായിരുന്നു നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്.
Discussion about this post