വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പോലീസും വനമേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പെര്യ36ലാണ് മാവോയിസ്റ്റും പോലീസും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് മാവോയസ്റ്റുകൾ പോലീസ് പിടിയിലായി. ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി മാവോയിസ്റ്റുകൾ ഭക്ഷണം ശേഖരിക്കുന്നതിനിടെ തണ്ടർബോൾട്ട് ടീം വളയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. തുടർന്ന് ഇരുകൂട്ടരും വെടിവെപ്പ് നടത്തുകയായിരുന്നു. ചന്ദ്രുവിനും ഉണ്ണിമായയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു. രണ്ട് എകെ 47 തോക്കുകളും ഒരു എസ്എല്‍ആറും പിടിയിലായവരിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെകുറിച്ച് പ്രതികരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്ക് സഹായമെത്തിക്കുന്ന തമ്പി എന്ന അനീഷിനെ കഴിഞ്ഞ ദിവസം കോഴിക്കോട് റൂറൽ എസ്പി പിടികൂടിയിരുന്നു.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഭക്ഷണം ശേഖരിക്കുന്നതിന് അനീഷിന്റെ വീട്ടിൽ എത്തിയത്. ഭക്ഷണം ശേഖരിച്ച് തിരിച്ചിറങ്ങുന്ന സമയത്താണ് തണ്ടർബോൾട്ട് ഇവരെ വളയുന്നത്. വീടിനകത്തായിരുന്ന മാവോയിസ്റ്റുകൾ പലതവണ പോലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. അടുക്കളയുടെ ചായ്പിലായിരുന്നു ഉണ്ണിമായയും ചന്ദ്രുവും ഉണ്ടായിരുന്നത്. തണ്ടർബോൾട്ടിന്റെ നീക്കത്തിൽ ഇവർ രണ്ടുപേരും പെട്ടുപോകുകയായിരുന്നു.
ഉണ്ണിമായയുടേയും ചന്ദ്രുവിന്റേയും തോക്കുകൾ പെട്ടെന്ന് പ്രവർത്തിച്ചില്ല. അതുകൊണ്ടുത്തനെ പോലീസിന് ഇവരെ പിടികൂടുന്നത് എളുപ്പമായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ഒരാൾക്ക് വെടിയേറ്റെന്ന സൂചനയുണ്ട്. പിടിയിലായ ചന്ദ്രുവിനും പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. വെടിവെപ്പ് നടക്കുന്ന സമയം അനീഷിന്റെ രണ്ടരവയസ്സുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. താനും അമ്മയും ബാത്ത്‌റൂമില്‍ അഭയംതേടുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. കഴിഞ്ഞ ദിവസം വന്ന് സാധനത്തിന്റെ ലിസ്റ്റ് നൽകിയ മാവോയിസ്റ്റുകൾ പോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ടാക്സി ഡ്രൈവറായ അനീഷ് വീട്ടിലെത്തിയപ്പോൾ വീടിനുമുന്നിൽ മാവോയിസ്റ്റുകൾ നിൽക്കുകയായിരുന്നു. അരമണിക്കൂറോളം വെടിവെപ്പ് തുടർന്നെന്നാണ് റിപ്പോർട്ട്.
Discussion about this post