ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിൽ അപകടമുണ്ടായതിനെ തുടർന്ന് തൊഴിലാളി മരിച്ചു. തലവടി സ്വദേശി യദുവാണ് മരിച്ചത്. സർവീസ് സെന്ററിൽ ജീപ്പ് കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. സർവീസ് കഴിഞ്ഞ ശേഷം കാർ എടുക്കുമ്പോൾ വണ്ടി ഗിയറിൽ ആണെന്നറിയാതെ സ്റ്റാർട്ട് ചെയ്തു. തുടർന്ന് വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. രണ്ടുപേർ പെട്ടെന്ന് മാറിയതിനാൽ രക്ഷപ്പെട്ടു. ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്ത് കാർ മുന്നോട്ട് നീങ്ങി.

