കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്കി. 26ാം മൈലിലുള്ള മേരി ക്വീന്‍സ് മിഷന് ആശുപത്രിക്കെതിരെയാണ് പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മയുടെ (86) മൃതദേഹത്തിന് പകരമാണ് ബന്ധുക്കള്‍ക്ക് മറ്റൊരു മൃതദേഹം നല്‍കിയത്. യഥാര്‍ത്ഥ മൃതദേഹം ദഹിപ്പിച്ചതായാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
Discussion about this post