ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ഇരുവരെയും ചോദ്യം ചെയ്യാനാണ് ഇഡി പദ്ധതിയിടുന്നത്. ഇരുവർക്കും ഇഡി പുതിയ സമൻസ് അയച്ചേക്കുമെന്നാണ് സൂചന. കേസിൽ കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്യുകയാണ്. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസാലിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഇഡി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ തുടങ്ങിയവരെ ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. സോണിയയെ മൂന്ന് ദിവസവും രാഹുലിനെ അഞ്ച് ദിവസവുമാണ് ചോദ്യം ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഇരുവരും അറിയിച്ചത്.
Discussion about this post