ഡൽഹി: ഇസ്രായേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യ സിൻവാർ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന സൂചന നൽകി ഇസ്രായേൽ. ഇസ്രായേലിന് നേരെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായ യഹ്യ സിൻവാറിനെ ഇസ്രായേൽ സൈനികർ ബംഗറിൽ ഒറ്റപ്പെടുത്തി. യഹ്യ താമസിക്കുന്ന തുരങ്കം സൈന്യം വളഞ്ഞതായി ഇസ്രായേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി.
മറ്റു ഹമാസ് തീവ്രവാദികളുമായുള്ള യഹ്യയുടെ എല്ലാ ബന്ധങ്ങളും ഇസ്രായേൽ സൈന്യം വിച്ഛേദിച്ചു കഴിഞ്ഞു. മുതിർന്ന ഹമാസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ യഹ്യയാണെന്നാണ് ഇസ്രായേൽ പറയുന്നത് . അതേസമയം യഹ്യ ഇപ്പോൾ എവിടെയാണെന്ന വിവരം ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.
വളരെ അപകടകാരിയായ ഭീകരവാദിയെന്ന് ഇസ്രായേൽ കണക്കാക്കുന്ന യഹിയ സിൻവർ നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട് . `ഹമാസിലെ ഒസോമ ബിൻ ലാദൻ´, `ഖാൻ യൂനുസിൻ്റെ ആരാച്ചാർ´ എന്ന വിശേഷണങ്ങളും ഇയാൾക്കുണ്ട്. ഭീകരതയുടെ ഹിറ്റ്ലർ´ എന്നാണ് ഇസ്രായേൽ ഇയാളെ വിശേഷിപ്പിക്കുന്നത്. 1400 ഇസ്രായേലികളും 230 ബന്ദികളും കൊല്ലപ്പെട്ട ഇസ്രായേലിലെ കൂട്ടക്കൊലയുടെ യഥാർത്ഥ ഉത്തരവാദി യഹ്യ ആണെന്നാണ് ഇസ്രായേലിന്റെ കണക്ക് കൂട്ടൽ.
അതെ സമയം, പലസ്തീനിലെ ഹമാസ് നിയന്ത്രണ പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ഇസ്രായേൽ സേന ഹമാസ് കേന്ദ്രങ്ങൾ തകർത്ത്, ഭീകരരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയാണ്. പലസ്തീനികളോട് ഗാസയുടെ വടക്കുനിന്നും തെക്കുഭാഗത്തേക്ക് മാറാൻ ഇസ്രായേൽ സേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും രക്ഷപെടാൻ, ഹമാസ് ഭീകരർ ഉപയോഗിക്കുന്ന തുരങ്കങ്ങൾക്ക് നേരെയും ഇസ്രായേൽ കനത്ത ആക്രമണം നടത്തുകയാണ്. ഗാസയിലെ 130 ഭൂഗർഭ തുരങ്കങ്ങളാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഇസ്രായേൽ തകർത്തത്. ഇസ്രായേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതോടെ തുരങ്കത്തിൽ ഒളിക്കുകയായിരുന്നു യഹ്യ. പിന്നാലെ ഇയാളെ ഭീരുവെന്ന് ഇസ്രായേൽ വിശേഷിപ്പിച്ചിരുന്നു. കുട്ടികളെയും,സ്ത്രീകളെയും മനുഷ്യ കവചമാക്കിയുള്ള പോരാട്ടത്തിൽ കുപ്രസിദ്ധനാണ് യഹിയ. ഇസ്രയേലിനോട് കൂറുണ്ടെന്ന് കരുതുന്ന ഫലസ്തീനികളെ നിർദ്ദയം കൊല്ലുന്നതും യഹിയയുടെ പതിവാണ് . അതെ സമയം കുട്ടികളെ കൊലപ്പെടുത്തുന്നതിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഇയാൾ രംഗത്ത് വരികയും ചെയ്യാറുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഗാസ മുനമ്പിലേക്ക് രണ്ട് പാതകൾ ഉണ്ട്. ഇതിൽ ഒന്ന് ഭൂമിക്കടിയിലൂടെയുള്ളതാണ് . ഇത് വഴിയാണ് ഭീകരർ രക്ഷപ്പെടുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഉപയോഗിക്കുന്നതും ഈ പാതയാണ്. ഈ പാതകൾ ആണ് തങ്ങളുടെ ശക്തിയെന്ന് അവകാശപ്പെട്ട് നേരത്തെ യഹിയ രംഗത്ത് വന്നിരുന്നു. ഇതാണിപ്പോൾ ഇസ്രായേൽ സേന തകർത്തുകൊണ്ടിരിക്കുന്നത്

