കൊച്ചി: വിദ്യാഭ്യാസമുള്ളവരും കഴിവുമുള്ളവരുമായ യുവാക്കൾ ജോലിയില്ലാതെ വലയുകയാണെന്നും, ദേശീയതലത്തിലുള്ള കണക്കെടുത്താൽ കേരളത്തിലെ തൊഴിലില്ലായ്മ 40 ശതമാനം ആണെന്നും കോൺഗ്രസ്സ് നേതാവ് ശശി തരൂർ. അടുത്ത അഞ്ചുവർഷത്തിൽ10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.ഹർത്താലുകൾ നിരോധിക്കാൻ നിയമം പാസാക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു
“ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണം. ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിർമ്മാണം കൊണ്ടുവരണം” ശശി തരൂർ അഭിപ്രായപ്പെട്ടു .സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഗുരുതരമായ അവസ്ഥയിലാണ്. സർക്കാരിന്റെ കൈയ്യിൽ കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഭാവി തലമുറകൾ ഇതിന് വലിയ വില നൽകേണ്ടി വരും. തരൂർ പറഞ്ഞു.
സിങ്കപ്പൂരിൽ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അതിന് 120 ദിവസം വേണ്ടി വരുന്നു. കേരളത്തിൽ 200ൽ അധികം ദിവസം ആവശ്യമായി വരുന്നു. ഇതിൽ മാറ്റം വരണം. കേരളം ബിസിനസ് സൗഹൃദം ആകണമെന്നും തരൂർ കൂട്ടിച്ചേർത്തു
Discussion about this post