ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ പൂജ കഴിഞ്ഞു; ഷൂട്ടിംഗ് നവംബർ 11-ന് ആരംഭിക്കും. രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദനാണ് സിനിമയുടെ ഫസ്റ്റ് ക്ലാപ് അടിച്ചത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. എറണാകുളം പരിസര പ്രദേശങ്ങളിലായി നവംബർ 11ന് ഷൂട്ട് ആരംഭിക്കും. മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. ഇതിനിടയിൽ വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത തമിഴ് സിനിമ ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങൾ.
Discussion about this post