കൊച്ചി . കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിലെ ടെക് ഫെസ്റ്റ് സമാപന വേദിയിൽ പാലസ്തീൻ പതാക ഉയർത്തി,ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയെന്നാരോപണം. എഞ്ചിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റ് ആയ തക്ഷക് 2023 ന്റെ ഭാഗമായി കോളേജ് ക്യാമ്പസിനുള്ളിൽ നടന്ന സമാപന പരിപാടിയുടെ വേദിയിലാണ് പാലസ്‌തീൻ ഐക്യദാഢ്യ പ്രഖ്യാപനം നടത്തിയത്. വേദിയിൽ സജ്ജീകരിച്ച സ്‌ക്രീനിൽ പലസ്തീൻ പതാക പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.
ഞായറാഴ്ച്ച വൈകിട്ട് 7 മണിക്കായിരുന്നു സംഭവം . വിദ്യാർഥികളും, രക്ഷകർത്താക്കളും, കോളേജ് ജീവനക്കാരുമടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്ത പരിപാടിയുടെ തുടക്കത്തിൽത്തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ വേദിയിൽ, വലിയ സ്‌ക്രീനിൽ പാലസ്തീൻ പതാക തെളിഞ്ഞു പാറി . തുടർന്ന് സ്റ്റേജ് ഷോയുടെ ഭാഗമായെത്തിയ ഗായകൻ അമേരിക്കയെയും ഇസ്രായേലിനെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് പാലതീൻ അനുകൂല പ്രഖ്യാപനവും നടത്തിയെന്നാണ് ആരോപണം. പലസ്തീന് വേണ്ടി ഈ പരിപാടി സമർപ്പിക്കുന്നു എന്നും പ്രഖ്യാപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയനുസരിച്ചാണ് പലസ്തീൻ അനുകൂല പ്രഖ്യാപനവും, പതാക പ്രദർശിപ്പിച്ചതുമെന്നാണ് ആരോപണം.
ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടി കാണാനെത്തിയവർക്ക് മുന്നിൽ, പ്രോഗ്രാം ചാർട്ടിൽ ഇല്ലാത്ത പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത് പ്രതിഷേധത്തിനിടയാക്കി. പാലസ്‌തീന് വേണ്ടിയുള്ള പരിപാടിയായിരുന്നേൽ എന്തിനാണ് വിദ്യാത്ഥികളെയും രക്ഷിതാക്കളെയും ക്ഷിണിച്ച് വരുത്തി അവഹേളിച്ചതെന്നും ചോദ്യമുയരുന്നുണ്ട്.
കോളേജ് മാനേജ്മെന്റോ, പ്രിൻസിപ്പാളോ, ടെക് ഫെസ്റ്റ് ചാർജുള്ള സ്ക്രീനിംഗ് കമ്മിറ്റിയിലെ അധ്യാപകരോ അറിഞ്ഞുകൊണ്ടല്ല പലസ്തീൻ ഐക്യദാർഢ്യം നടന്നതെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പുറത്ത് നിന്നെത്തിയ ഗായകൻ ആണ് പാലസ്‌തീന് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയതെന്നും, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കോളേജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അതെ സമയം സംഭവം അറിഞ്ഞിട്ടും, ചിലരുടെ ഭീഷണി കാരണം പ്രിൻസിപ്പാൾ നിശബ്ദത പാലിക്കുകയാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ പ്രധിഷേധവുമായി എബിവിപി ജില്ലാക്കമ്മിറ്റി രംഗത്തെത്തി
Discussion about this post