ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാർഡുകൾ മരവിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ. ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചിരുന്നു. നിരവധി അവസരം നൽകിയിട്ടും സമയപരിധിക്ക് മുമ്പ് ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകളാണ് നിർജ്ജീവമാക്കിയത്. ഇന്ത്യയിൽ 70.24 കോടി പാൻ കാർഡ് ഉടമകളിൽ 57.25 കോടി പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസാധുവായാൽ 30 ദിവസത്തിനുള്ളിൽ 1000 രൂപ പിഴ നൽകി പാൻ പുതുക്കിയെടുക്കാം. ഇനി പാൻകാർഡ് ബന്ധിപ്പിക്കാനുള്ളത് 11.5 കോടി ആളുകളാണ്. നിർജീവമായ പാനുകളുടെ അടിസ്ഥാനത്തിൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 139അഅ പ്രകാരം, 2017 ജൂലൈ 1-ാം തീയതി വരെ ഒരു പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിക്കും ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളവർക്കും ആധാർ നമ്പർ നിശ്ചിത ഫോമിൽ അറിയിക്കണം. അതേസമയം, ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി യുഐഡിഎഐ 2023 സെപ്റ്റംബർ 14 മുതൽ 2023 ഡിസംബർ 14 വരെ 3 മാസം നീട്ടി. ഇതുകൂടാതെ, ഏറ്റവും പുതിയ വിവരങ്ങൾക്കൊപ്പം വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ 10 വർഷത്തെ കാർഡ് ഉടമകളോടും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. പേര്, വിലാസം, വിവാഹം അല്ലെങ്കിൽ മരണമുണ്ടായാൽ ബന്ധുക്കളുടെ വിശദാംശങ്ങൾ, തുടങ്ങിയവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
Discussion about this post