കാനഡയിൽ ഖാലിസ്ഥാൻവാദിയായ അച്ഛനും മകനും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി പോലീസ് റിപ്പോർട്ട്. നവംബർ 9 നാണ് സംഭവം നടന്നത്. ഹർപ്രീത് സിംഗ് ഉപ്പൽ എന്ന ഖലിസ്ഥാൻവാദിയും 11 വയസ്സുള്ള മകനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടികൾ കാറിൽ ഉണ്ടെന്നറിയാതെ ആണ് വെടിവയ്പ്പ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. അജ്ഞാത തോക്ക് ധാരികൾ പെട്രോൾ പമ്പിൽ വച്ച് ഇരുവരും സഞ്ചരിക്കുന്ന കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടിപ്പക ആണ് മരണകാരണം എന്ന് എഡ്മണ്ടൻ പോലീസ് അറിയിച്ചു.
കൊകൈൻ മയക്കുമരുന്ന് വില്പനയും കടത്തും ആയി ബന്ധപ്പെട്ട് ഹർപ്രീതിനെ പോലീസ് പിടികൂടിയതിന്റെ വിചാരണ 2024 ഏപ്രിലിൽ തുടങ്ങനിരിക്കേയാണ് കൊലപാതകം നടന്നിരിക്കുന്നത്. അനേകം ക്രിമിനൽ കേസിൽ നേരിട്ട് പങ്കുള്ള ഹർപ്രീത് പഞ്ചാബി ബൈക്കർ ഗ്യാങ് എന്ന കുപ്രസിദ്ധ സംഘത്തിന്റെ നേതാവ് കൂടിയാണ്.
ബിഎംഡബ്ല്യു വാഹനത്തിൽ സംഭവസ്ഥലത്തേക്ക് എത്തിയ അജ്ഞാതർ കൊലപാതകത്തിന് ശേഷം വാഹനം പിന്നീട് ഹൈവേയിൽ അഗ്നിക്കിരയാക്കി നശിപ്പിക്കുകയും ചെയ്തു. കാനഡയിൽ ഈ വർഷം മാത്രം അഞ്ചോളം ഖാലിസ്ഥാൻവാദികളെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്.
Discussion about this post