ഭോപ്പാൽ: നേതാവ് രാഹുൽ ഗാന്ധിയെ ‘വിഡ്ഢികളുടെ രാജാവ്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെതൂൽ ജില്ലയിൽ നടന്ന മധ്യപ്രദേശിലെ തന്റെ അവസാന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പോക്കറ്റിലെ മൊബൈൽ ഫോണുകൾ ‘മെയ്ഡ് ഇൻ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇൻ മധ്യപ്രദേശ്’ ആണെന്നും തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോദിയുടെ വിമർശനം.
”കോൺഗ്രസിലെ ഒരു ‘മഹാജ്ഞാനി’ ഇന്നലെ ജനങ്ങളോട് പറഞ്ഞത് ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്നത് മെയ്ഡ് ഇൻ ചൈന ഫോണുകളാണെന്നാണ്. വിഡ്ഢികളുടെ രാജാവ്..ഏത് ലോകത്താണ് അവർ ജീവിക്കുന്നത്. തങ്ങളുടെ നാടിന്റെ പുരോഗതി കാണാത്ത രോഗമാണ് അവർക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്’, മോദി പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ ബി.ജെ.പി.യോട് അഭൂതപൂർവമായ വിശ്വാസവും വാത്സല്യവും തനിക്ക് കാണാൻ കഴിയുന്നുണ്ട്.
മോദിയുടെ ഉറപ്പുകൾക്ക് മുന്നിൽ തങ്ങളുടെ വ്യാജ വാഗ്ദാനങ്ങൾ നടക്കില്ലെന്ന് ഇപ്പോൾ അറിയാം. ഇപ്പോൾ തന്നെ അവർ പരാജയം സമ്മതിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കും, ഇത് താൻ നൽകുന്നു. ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രം 24000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും’, മോദി കൂട്ടിച്ചേർത്തു. നവംബർ 17നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post