ഝാർഖണ്ഡിൽ 7200 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ 7,200 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. ഐഐഎം-റാഞ്ചിയുടെ പുതിയ ക്യാമ്പസ്, ഐഐടി-ഐഎസ്എം ധൻബാദിന്റെ ഹോസ്റ്റൽ, ബൊക്കാറോയിലെ പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ്‌സ് ഡിപ്പോ, ഹതിയ-പക്ര, തൽഗേറിയ-ബൊക്കാറോ, ജരംഗ്ദിഹ്-പട്രാറ്റു സെക്ഷനുകളിലെ റെയിൽവേ പാത നിർമ്മാണം എന്നീ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പിഎം കിസാൻ പദ്ധതിയിലൂടെ 15-ാമത്തെ ഗഡുവായ 18,000 രൂപ കർഷകർക്ക് വിതരണം ചെയ്തു.
മഹാഗാമ-ഹൻസ്ദിഹിൽ 52 കിലോമീറ്റർ നാലുവരിപ്പാത, എൻഎച്ച്-114 എയിലെ ബസുകിനാഥ്-ദിയോഘർ 45 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എന്നിവയും വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. വിക്ഷിത് ഭാരത് സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചുകൊണ്ട് ഝാർഖണ്ഡിൽ ഐഇസി വാനുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
Discussion about this post