വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടയിൽ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തലശ്ശേരി നഗരത്തിൽ ഇന്ന് രാവിലെ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ വനിതകൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കബനിദളത്തിൽപ്പെട്ട കമ്യൂണിസ്റ്റ് ഭീകര പ്രവർത്തകരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ഇതേ തുടർന്ന് തലശ്ശേരിയിൽ പോലീസ് പരിശോധന നടത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പോലീസ് നീരിക്ഷണം ശക്തമാക്കി. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പോലീസ് സ്റ്റേഷനുകളോടും കൺട്രോൾ റൂമുകളോടും ജാഗ്രത പാലിക്കാൻ ജില്ല പോലീസ് മേധാവിമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post