ശരീരഭാരം കുറച്ച് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ. തടി കുറച്ച് മെലിഞ്ഞ് പഴയ ലുക്കില്‍ ഒരു പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ധ്യാന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു മാസം കൊണ്ട് എങ്ങനെ ഇത്ര മെലിഞ്ഞു എന്നാണ് ആരാധകരുടെ സംശയം. വ്യായാമം ചെയ്യാന്‍ പൊതുവെ മടിയാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ധ്യാന്‍ പറഞ്ഞിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സജിത് റസാഖ് ആണ് ധ്യാനിന്റെ പേഴ്‌സണല്‍ ട്രെയിനര്‍.
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, വിനീത് ശ്രീനിവസന്‍, നിവിന്‍ പോളി, നീരജ് മാധവ്, തുടങ്ങി വമ്പന്‍ താരനിരയാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്.
മെറിലാന്‍ഡ് സിനിമയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നാല് സിനിമകൾ വിനീത് സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രമാണ് ധ്യാനിന്റെ ഏറ്റവും അവസാനം റിലീസ് ആയ ചിത്രം.
Discussion about this post