കോഴിക്കോട്: മീഡിയ വൺ – മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസിൽ പരസ്യ ഇടപെടലുമായി സിപിഎം. സുരേഷ് ഗോപി സ്റ്റേഷനിൽ സിനിമാ സ്റ്റൈലിൽ വന്നിറങ്ങിയതിലും , കെ സുരേന്ദ്രനൊപ്പം സ്റ്റേഷനിൽ കയറിയതിലും പ്രകോപിതരായി ഡിവൈ എഫ് ഐ.
സുരേഷ് ഗോപിയെ മാത്രമല്ല, അമിത്ഷായെ വരെ നിലക്ക് നിർത്തുമെന്നും,
വീരപുരുഷനാക്കി, സിനിമ സ്റ്റൈലിൽ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ കൊണ്ടിറക്കി കെ സുരേന്ദ്രനൊപ്പം ഹാജരാക്കിയത് ,കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണെന്നും ഡിവൈഎഫ്ഐ. നേതാക്കൾ വ്യക്തമാക്കി. ആൾക്കൂട്ടത്തെ കാട്ടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കരുതെന്നും, നടക്കാവ് പോലീസ് സ്റ്റേഷൻ മുൻപിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ നേതാക്കൾ പറഞ്ഞു . സുരേഷ്‌ഗോപി ചോദ്യം ചെയ്യലിന് ഹാജരായി മടങ്ങിയതിന് ശേഷം വൈകിട്ടോടെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ബി.ജെ.പി. പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് വളരെ ബോധപൂർവ്വം സംഘർഷം ഉണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം നടത്തുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു .
മീഡിയ വൺ മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ്, രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾ ആണെന്നും ബിജെപി ആരോപിച്ചിരുന്നു. കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കൾ വിഷയത്തിൽ സുരേഷ്‌ഗോപിക്ക് പൂർണ്ണ പിന്തുണയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എത്തിയ സുരേഷ്ഗോപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നൂറു കണക്കിന് പാർട്ടി പ്രവർത്തകരും രാവിലെ മുതൽ സ്റ്റേഷനിൽ എത്തിയിരുന്നു.
വിവാദ സംഭവത്തിൽ താരം മാപ്പ് പറഞ്ഞിട്ടും. വിഷയം ആളിക്കത്തിക്കാൻ, ജമാ അത്തെ ഇസ്ലാമിയും – മീഡിയവൺ മാനേജ്‌മെന്റും ആസൂത്രിതമായി നീക്കം നടത്തുന്നുവെന്ന് ആരോപണമുണ്ട്.അതേസമയം
സുരേഷ് ഗോപിക്ക് ബിജെപി സംഘടനാ തലത്തിൽ പൂർണ്ണ പിന്തുണ നൽകി ശക്തമായ പ്രതിരോധം തീർക്കുകയാണ് – മീഡിയവണ്ണിനും -മാധ്യമപ്രവർത്തകയ്ക്കും വേണ്ടി സിപിഎം രംഗത്തിറങ്ങുന്നതോടെ, വിഷയം ചൂടുള്ള രാഷ്ട്രീയ വിഷയമായി മാറുകയാണ്.
Discussion about this post