ദേശീയ താല്പര്യങ്ങൾക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ജെഎൻ യു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്.
പ്രധാനമന്ത്രി വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. തന്റെ ജനപ്രീതി നഷ്ടപ്പെടുത്തിപ്പോലും അദ്ദേഹം നിരവധി നിർണ്ണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജ്യതാല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥ വ്യക്തിയാണ് അദ്ദേഹം. നിങ്ങള്‍ ആഭ്യന്തര മന്ത്രിയെ നോക്കൂ. വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും അദ്ദേഹം കശ്മീരില്‍ സമാധാനം ഉറപ്പാക്കി.’, ഷെഹ്ല വ്യക്തമാക്കി.
നേരത്തെ നരേന്ദ്രമോഡിയിയുടെയും, കേന്ദ്രസർക്കാരിന്റെയും കടുത്ത വിമർശകയായിരുന്നു ഷഹ്‌ല. കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദ് ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനം ആണ് ഷെഹ്ല നടത്തിയിരുന്നത്.
ജമ്മു കശ്മീരിലെ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നയങ്ങളാണെന്നും ഷെഹ്ല പറഞ്ഞു. അവിടെയുള്ള ‘പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും നുഴഞ്ഞുകയറ്റത്തിനുമുള്ള’ രാഷ്ട്രീയ പരിഹാരം അവര്‍ ഉറപ്പാക്കി. നിലവിലെ സര്‍ക്കാരിനെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രശംസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ഷഹ്‌ല പറഞ്ഞു.
നേരത്തെ കശ്മീരിനെ ഗാസയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞിരുന്നു. കല്ലെറിഞ്ഞവരോട് നേരത്തെ സഹതപിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഷെഹ്‌ല ഇക്കാര്യം പറഞ്ഞത്.
“2010ൽ താൻ കല്ലെറിഞ്ഞവരോടൊപ്പമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയോട് ഞാൻ കൂടുതൽ നന്ദിയുള്ളവനാണ്. കശ്മീർ ഗാസയല്ലെന്ന് വ്യക്തമായി, കാരണം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പ്രതിഷേധങ്ങളിലും ഇടയ്ക്കിടെയുള്ള കലാപങ്ങളിലും നുഴഞ്ഞുകയറ്റ സംഭവങ്ങളിലും മാത്രമാണ് കശ്മീർ ഉൾപ്പെട്ടിരുന്നത്,” അവർ പറഞ്ഞു.
Discussion about this post