സച്ചിൻ ടെണ്ടുൽക്കർ അനുഷ്ക ശർമയുമായി സൗഹൃദം പങ്കിടുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് കേരള പോലീസിനെതിരെ പരിഹാസം. സച്ചിൻ – വിരാട് കോലിയുടെ ഭാര്യ കൂടിയായ താരത്തിന്റെ ചുമലിൽ സ്പർശിച്ചു കൊണ്ട് സംഭാഷണം നടത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് . കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സച്ചിൻ – അനുഷ്‍ക സൗഹൃദ സംഭാഷണം.
‘കേരളത്തിൽ കലൂർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നതെങ്കിൽ സച്ചിൻ ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ കിടന്നേനെ’ എന്നാണ് സൈബർ ലോകത്ത് പരിഹാസം ഉയരുന്നത്. സുരേഷ്‌ഗോപി, മാധ്യമ പ്രവർത്തകയുടെ തോളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സുരേഷ്‌ഗോപി നടക്കാവ് പോലിസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത് .
സുരേഷ്‌ഗോപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും, വിവാദവും ആസൂത്രിത ഗൂഡാലോചനയാണെന്നാണ് ആരോപണം. പോലീസിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാരും, സിപിഎമ്മും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ആക്ഷേപമുണ്ട് . ഈ സാഹചര്യത്തിലാണ് കേരള പോലീസിനെയും, സർക്കാരിനെയും പരിഹസിച്ചു കൊണ്ട് സച്ചിൻ-അനുഷ്‍ക ചിത്രം പ്രചരിക്കുന്നത്
ഏകദിന മത്സരത്തിലെ, സെഞ്ച്വറി നേട്ടത്തില്‍ ചരിത്ര നേട്ടം കുറിച്ച വിരാട് കോലിയെ സച്ചിന്‍ അഭിനന്ദിച്ചിരുന്നു . കോലിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയിലെ അനുഭവം പങ്കുവെച്ചായിരുന്നു സച്ചിന്റെ പ്രശംസ. സഹതാരങ്ങളുടെ തമാശയ്ക്കിരയായി അന്ന് തന്റെ കാലില്‍ വണങ്ങിയ കോലി പിന്നീട് അഭിനിവേശവും കഴിവുകളും കൊണ്ട് ഹൃദയത്തിലാണ് സ്പര്‍ശിച്ചതെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു . 113 പന്തില്‍ 117 റണ്‍സ് നേടിയാണ് വിരാട് കോഹ്ലി, ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചരിത്ര റെക്കോര്‍ഡ് മറികടന്നത്.

