തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം തന്നെ. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി സർക്കാർ തീരുമാനം അറിയിച്ചത്. കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കലോത്സവത്തിന് ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ അഭിപ്രായത്തിന് അന്ന് വൻ വിവാദത്തിന് വഴിതെളിയിച്ചിരുന്നു.
Discussion about this post