ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രീയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ശിവരാജ്സിങ് ചൗഹാൻ. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് വിമർശനം.
‘അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ല’ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘എക്സിൽ’ കുറിച്ചു
ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നായിരുന്നു പ്രീയങ്കയുടെ വിമർശനം.
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് പ്രിയങ്ക ഗാന്ധി വിവാദ പരാമർശം നടത്തിയത്. പ്രിയങ്കാ ഗാന്ധിയുടെ പരാമർശം അഹങ്കാരത്തിന്റെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു. പ്രീയങ്കയുടെ വാക്കുകൾ പൊതുവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഹൃദയഭേദകമാണെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു.
ചൗഹാൻ പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് തിരിച്ചടിച്ചു. സിന്ധ്യയ്ക്ക് കോൺഗ്രസിനോടുള്ള വിശ്വസ്തതയെക്കുറിച്ച് ശിവരാജ് ചൗഹാൻ നേരത്തെ പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ചായിരുന്നു കമൽനാാഥിന്റെ പരാമർശം. രാവണന്റെ സഹോദരൻ ‘വിഭീഷണൻ’ എന്ന് വിശേഷിപ്പിച്ചത് ചൗഹാൻ ആണെന്നും കമൽ നാഥ് അഭിപ്രായപ്പെട്ടു.
Discussion about this post