The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

ഒസാമ ബിൻ ലാദന്റെ കത്ത് വൈറലാക്കിയ സംഭവം; ‘ദി ഗാർഡിയൻ’ കത്ത് നീക്കം ചെയ്തു, ടിക് ടോക്ക് ഹാഷ്ടാ​ഗ് നീക്കി

Neethu Newzon by Neethu Newzon
Nov 17, 2023, 01:22 pm IST
in World
FacebookWhatsAppTwitterTelegram

ഇസ്രയേൽ – ഹമാസ് സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുവേ രണ്ട് ദശകത്തിന്റെ പഴക്കമുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആ കത്ത് എഴുതിയതാകട്ടെ ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടന അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനും! 20 വർഷങ്ങൾക്ക് മുൻപ് രണ്ടായിരത്തില്പരം ആളുകളുടെ മരണത്തിനു കാരണമായ ‘9/11’ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനെ ന്യായീകരിച്ചും അമേരിക്കൻ സർക്കാരിനെയും വർഷങ്ങളായി അവർ വച്ചുപുലർത്തുന്ന ഇസ്രയേൽ പിന്തുണയും വിമർശിച്ച് ഒസാമ ബിൻ ലാദൻ എഴുതിയ കത്താണ് സമൂഹമാധ്യമമായ ടിക് ടോക്കിൽ ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ ചൂടുപിടിച്ച് തരംഗമായത്.

അമേരിക്കൻ യുവാക്കൾക്കിടയിൽ കത്ത് ചർച്ചയായതോടെ 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച ‘ദി ഗാർഡിയൻ’ അവരുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ടിക് ടോക്ക് ഉപയോക്താവ് ബിൻ ലാദന്റെ ‘അമേരിക്കയ്ക്കുള്ള കത്ത്’ പ്രമേയമാക്കി ഗാസയിൽ ഇസ്രയേൽ അഴിച്ചുവിടുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ടിക് ടോക്കിന്റെ മുൻനിര ട്രെൻഡുകളിൽ ഇടം നേടാനായില്ല. തുടർന്ന്, മാധ്യമപ്രവർത്തകനായ യാഷർ അലി ബിൻ ലാദന്റെ കത്തിനെ ആസ്പദമാക്കിയുള്ള ഇത്തരം ടിക് ടോക്ക് വീഡിയോകളുടെ സമാഹാരം മറ്റൊരു സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വേദിയായി. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്തു നടത്തിയെന്നവകാശപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണമായ 9/11 ശേഷമാണ് ബിൻ ലാദൻ അമേരിക്കയ്ക്കുള്ള കത്തെഴുതുന്നത്. 2996 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തെ ന്യായീകരിക്കുന്നതിന് പുറമെ, വർഷങ്ങളായി അമേരിക്ക വെച്ച് പുലർത്തുന്ന ഇസ്രയേൽ പിന്തുണയും പലസ്തീനികളുടെ അടിച്ചമർത്തലുകളിൽ ഇസ്രയേലിനെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്കൻ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് കത്തിന്റെ ഉള്ളടക്കം.

2002 നവംബറിൽ ‘ദി ഗാർഡിയ’നാണ് ഒസാമ ബിൻ ലാദൻ എഴുതിയ കത്തിന്റെ യഥാർത്ഥ രൂപം പ്രസിദ്ധീകരിച്ചത്. കത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകളാക്കും വഴിതുറന്നതോടെ ടിക് ടോക് തന്നെ രംഗത്തെത്തി. കത്തിന്റെ ഉള്ളടക്കം തീവ്രവാദത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന പേരിൽ ‘ലെറ്റർ ടു അമേരിക്ക’ എന്ന ഹാഷ്ടാഗ് ടിക് ടോക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അമേരിക്കൻ ജനതയെ സ്വാധീനിക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്പ് മന:പൂർവം തീവ്രവാദ അനുകൂല പ്രചരണം നടത്തുകയാണെനന്നായിരുന്നു അമേരിക്കൻ നിയമനിർമ്മാതാക്കൾ വിമർശനമുയർത്തിയത്. ഇതിനുപിന്നാലെയാണ് ടിക് ടോക്കിന്റ വിശദീകരണം.

അതേസമയം, 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച ‘ദി ഗാർഡിയൻ’ നീക്കം ചെയ്തു. കത്തിന്റെ ഉള്ളടക്കം പൂർണ്ണമായും മനസ്സിലാക്കാതെയാണ് സമൂഹമാധ്യമങ്ങളിൽ ബിൻ ലാദന്റെ കത്ത് പങ്കുവെക്കപ്പെടുന്നതെന്ന് വിശദീകരിച്ചായിരുന്നു കത്ത് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്

Tags: americaLetterMAINOzama bin ladan
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Stage Upwards Casino Login For Canadian Gamers

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

Oficjalna Witryna Www Nv Kasyno 2025

Kasyno Przez Internet W Polsce Na Oryginalne Pieniądze

Nv Kasyno Internetowego Pl Jak Się Zarejestrować Na Nv Mężczyzna Line Casino Nasze Państwo, Logowanie, Recenzje 2025

Lemon Casino Oficjalna Nasz Kraj Witryna Www

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies