ന്യൂഡൽഹി : രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന അഭിപ്രായപ്പെട്ടു. ഡൽഹിയിൽ സാകേതിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡൽഹി ലഫ്. ഗവർണർ.
മേക്ക് ഇൻ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ വികസനകാഴ്ച്ചപ്പാടിനൊപ്പം ചേർന്നുകൊണ്ട് നിരവധി യുവാക്കൾക്ക് സ്കിൽ ഡവലപ്മെന്റ് വികാസ പ്രവർത്തനത്തിലടെ പുതിയ ജീവിതപാത ഒരുക്കാനും ശാന്തിഗിരി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും വിനയ് കുമാർ സക്സേന അദ്ദേഹം പറഞ്ഞു. യോഗത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ പുണ്യമാസമായി കണക്കാക്കുന്ന വൃശ്ചികമാസമായ
കാർത്തികമാസത്തിന്റെ പുണ്ണ്യതയിൽ ശാന്തിഗിരിയിൽ പ്രാണപ്രതിഷ്ടനടക്കുക്കുന്നത് നമ്മുടെ സനാതനധർമ്മത്തിന് കൂടൂതൽ കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ വച്ച് ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ഡൽഹി ആശ്രമത്തിന്റെ മേധാവി ജനനി പൂജാ
ജ്ഞാനതപസ്വിയും ചേർന്ന് ഗവർണ്ണർക്ക് ഉപഹാരം നൽകി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായി. നോയിഡ ഫിലിം സിറ്റി സിനിമ ടെലിവിഷൻ അക്കാദമി പ്രസിഡന്റ് സന്ദീപ് മാർവ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ബാബു പണിക്കർ, ഒമാനിലെ മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ഡോ.ജി.ആർ. കിരൺ, ഫ്ളാഗ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും രാഷ്ട്രീയ നിരീക്ഷകനുമായ ദീപു നമ്പ്യാർ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് രഘുനാഥ് കെ., സാകേതിലെ ധർമ്മശാസ്ത്രാ ക്ഷേത്രം ജനറൽ സെക്രട്ടറി എം.പി. സുരേഷ് എന്നിവർ ആശംസയർപ്പിച്ചു. ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭാംഗമായ ഡൽഹിയിൽ നിന്നുള്ള ജനനി ശാലിനി ജ്ഞാന തപസ്വിനി സ്വാഗതവുൂം ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസർ രഞ്ജിത്ത് ദേവരാജ് നന്ദിയും രേഖപ്പെടുത്തി.
Discussion about this post