The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ആർ അശോക കർണാടക പ്രതിപക്ഷ നേതാവ്; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ

Neethu Newzon by Neethu Newzon
Nov 18, 2023, 11:41 am IST
in India
FacebookWhatsAppTwitterTelegram

കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആർ അശോകയെ ബിജെപി നിയമിച്ചതായി വിവരം. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ സുനിൽകുമാർ, അശ്വത് നാരായൺ, ആരാഗ ജ്ഞാനേന്ദ്ര എന്നിവരുടെ പേരുകൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഡിസംബർ 4 മുതൽ ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും. ഇതിന് മുന്നോടിയായാണ് ബിജെപിയുടെ തീരുമാനം. ജൂലൈയിൽ കർണാടക നിയമസഭയുടെ മുൻ സമ്മേളനം പ്രതിപക്ഷ നേതാവില്ലാതെയാണ് നടന്നത്.

കർണാടകയിൽ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ നിയമനം വൈകുന്നതിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്ന് ബിജെപി കടുത്ത വിമർശനം നേരിട്ടിരുന്നു. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളിലും ബിജെപി 66 സീറ്റുകളിലുമാണ് വിജയിച്ചത്. നേരത്തെ പ്രതിപക്ഷ നേതാവിനെ നിയമിക്കാത്ത പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് ബിജെപി എംഎൽഎമാർ രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഏകദേശം ആറ് മാസത്തിന് ശേഷവും സംസ്ഥാനത്ത് ഇതുവരെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ഈ സാഹചര്യത്തിൽ മുതിർന്ന പാർട്ടി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന ആഭ്യന്തര യോഗത്തിൽ ബിജെപി എംഎൽഎമാർ കടുത്ത അതൃപ്തി അറിയിച്ചതായി അടുത്ത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഉടൻ നിയമിച്ചില്ലെങ്കിൽ ബെലഗാവിയിൽ നടക്കുന്ന ശീതകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അംഗങ്ങൾ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

ബംഗളൂരുവിൽ നടന്ന ആഭ്യന്തര യോഗത്തിൽ, പാർട്ടി ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തതിനെ ചൊല്ലി കോൺഗ്രസ് നടത്തുന്ന നിരന്തരമായ പരിഹാസത്തിൽ തങ്ങൾക്ക് നാണക്കേടുണ്ടെന്ന് ബിജെപി എംഎൽഎമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇല്ലാതെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി എംഎൽഎമാരിൽ ഒരാൾ യെദ്യൂരപ്പയോട് അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ബെലഗാവിയിൽ നടക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിഷയത്തോട് പ്രതികരിച്ചുകൊണ്ട് യെദ്യൂരപ്പ പറഞ്ഞിരുന്നു. തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.

Tags: #karnatakaBjpMAINR ashoka
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies