കൊച്ചി : പത്തനം തിട്ടയിൽ നിന്നും പുറപ്പെട്ട റോബിൻ ബസ് ത്രിശൂർ പിന്നിടുന്നതിന് മുൻപ് തടഞ്ഞിട്ടത് മൂന്ന് തവണ. 7500 രൂപ പിഴയും ചുമത്തി . പിഴ അടയ്ക്കില്ലെന്നും മുന്നോട്ടുപോകുമെന്നും ഉടമ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിടുന്നതിന് മുൻപാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ബസ് വളഞ്ഞത്. പാലാ ഇടപ്പാടിയിൽ വച്ചും,പിന്നീട് അങ്കമാലിയിൽ വച്ചും ,പിന്നാലെ പുതുക്കാട് വച്ചും ബസ് തടഞ്ഞിട്ടു
മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അങ്കമാലിയിൽ ഉയർന്നത്.ഇതോടെ ഉദ്യോഗസ്ഥർ ബസിനെ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. നാട്ടുകാർ വഴി നീളം ബസിന് പിന്തുണയർപ്പിക്കാൻ കാത്ത് നിൽക്കുകയും ചെയ്യുന്നുണ്ട്. എംവിഡി ഉദ്യോഗസ്ഥരെ കൂക്കി വിളിച്ചാണ് നാട്ടുകാർ നേരിടുന്നത് . കോടതി ഉത്തരവോടെയാണ് റോബിൻ ബസ് നിരത്തിൽ ഇറങ്ങിയത്.
അതെ സമയം സോഷ്യൽ മീഡിയയിൽ ബസിനും, ഉടമയ്ക്കും വൻപിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന്റെയും,മോട്ടോർ വകുപ്പിന്റെയും നടപടിക്കെതിരെ ശ്കതമായ പ്രതിഷേധവും ഉയരുന്നുണ്ട്. സർക്കാർ പകപോക്കുകയാണ് എന്നാണ് ആരോപണം. വാഹനവകുപ്പിനെതിരെ വ്യാപക പരിഹാസവും ഉയരുന്നുണ്ട്.
പിണറായി വിജയനും സംഘവും, നവകേരള യാത്ര നടത്തുന്ന ആഡംബര ബസ്സിനെതിരെ വാഹന വകുപ്പിന് നടപടി എടുക്കണ്ട എന്ന ചോദ്യം ശക്തമാണ്. നിയമലംഘനം നടത്തിയാണ് ആഡംബര ബസ് സജ്ജമാക്കിയിരിക്കുന്നതെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയും, മന്ത്രിമാരും യാത്ര ചെയ്ത ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷക്കണക്കിന് പേർ കാണാൻ വരുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയും ട്രോളിൽ നിറയുന്നുണ്ട്. നിയമലംഘനം നടത്തിയ നവകേരള ബസ്സിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഉദ്യോഗസ്ഥർ റോബിൻ ബസിനെ വേട്ടയാടുകയാണെന്നും പരിഹാസമുണ്ട്. കൊള്ളസംഘത്തിന്റെ ബസ്സിന് പരിശോധന ബാധകമല്ലേയെന്നും ചോദ്യങ്ങളുണ്ട്. നവകേരളബസ്സിന് റോബറി ബസ് എന്ന വിശേഷണവും നിറയുന്നുണ്ട്
Discussion about this post