കോഴിക്കോട്: ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന പാർട്ടി യോഗത്തില്‍ സിപിഎം നേതാക്കൾക്കൊപ്പം എസ്.ഐ.യും പോലീസുകാരനും പങ്കെടുത്തു . സിറ്റി ട്രാഫിക് എസ് ഐ സുനിൽകുമാർ, ട്രാഫിക് സ്റ്റേഷനിലെ തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് സിപിഎം ഓഫിസിലെ യോഗത്തിൽ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെയാണ് സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യോഗം.
സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച്, സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് ചൊവ്വാഴ്ച സംഭവത്തിന്റെ റിപ്പോര്‍ട്ട് നല്‍കി.
അതെ സമയം സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം.അനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നതെന്നാണ് എസ്.ഐ.യും സിവില്‍ പോലീസ് ഓഫീസറും മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കിയതെന്നാണ് വിവരം
Discussion about this post