കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് എൻജിനീയറിങ് കോളേജ് വിദ്യാ ർത്ഥികൾക്ക് നിർദേശം. സ്പീക്കർ എ എൻ ഷംസീറിന്റെ ആവശ്യപ്രകാരമാണ് കോളേജ് അധികൃതർ വിദ്യാ ർത്ഥികൾക്ക് നിർദേശം നൽകിയത്. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന നവകേരള സദസ്സിൽ 3.30 മുതൽ രാത്രി 8. മണിവരെ പങ്കെടുക്കാൻ ആണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത് . സ്പീക്കർ എ എൻ ഷംസീർ ആവശ്യപ്പെട്ടത് പ്രകാരം ആണ് നിർദേശമെന്ന്, കോളേജ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ട്യൂട്ടർമാരോട് വിദ്യാർത്ഥികളെ അനുഗമിക്കണമെന്നും, കോളേജ് ബസ് 3 മണിക്ക് പുറപ്പെടുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതെ സമയം ഉത്തരവിനെതിരെ വിദ്യാർഥികൾ പ്രതിഷേധവും ആയി രംഗത്തെത്തി.
നവകേരള സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിറക്കിയ നിർദേശത്തിനെതിരെയും പ്രതിഷേധം ശക്തമാണ് . നവകേരള യാത്രയെ സ്വീകരിക്കാൻ പാതയോരങ്ങളിൽ വെയിലത്ത് മണിക്കൂറുകളോളം ,കുട്ടികളെ നിർത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട് . തൊഴിലുറപ്പ് തൊഴിലാളികൾ, കുടംബശ്രീ അംഗങ്ങൾ ഇവരോടെല്ലാം നവകേരള യാത്രയുടെ ഭാഗമാവാൻ നിർദേശം ഉണ്ട് . ഇതിനെതിരെയും പ്രതിഷേധം പുകയുന്നുണ്ട്
Discussion about this post