Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Entertainment

അഞ്ജന-വാർസ് സിനിമകൾ വരുന്നു: ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു

2 years ago
in Entertainment
0
അഞ്ജന-വാർസ് സിനിമകൾ വരുന്നു: ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

പാലക്കാട്: മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അഞ്ജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അഞ്ജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അഞ്ജന ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

“വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അഞ്ജന – വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും” – മോഹൻലാൽ പറഞ്ഞു.

കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്.

സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.

“സാഹിത്യം, നടന്ന സംഭവങ്ങൾ എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക.

Tags: anjana talkiesMAINMohanlalvars
Previous Post

ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: കണ്ടല ബാങ്കിന് മുന്നിൽ ലഡു വിതരണവുമായി നിക്ഷേപകർ

Next Post

ഓടുന്ന കെഎസ്ആർടി ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്

Next Post
ഓടുന്ന കെഎസ്ആർടി  ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്

ഓടുന്ന കെഎസ്ആർടി ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.