ഡൽഹി: ഉത്തരകാശിയിൽ സിൽക്കാലയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജിതം എട്ടുമണിയോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ ഇന്നലെ അർദ്ധരാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഡ്രില്ലിംഗ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചതോടെ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുകയായിരുന്നു. ഇത് മുറിച്ചു നീക്കി ഡ്രില്ലിംഗ് പുനരാരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.12 മീറ്റർ മാത്രം അവശേഷിക്കുകയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടത്.
സമയം രക്ഷാപ്രവർത്തകർ തുരങ്കത്തിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
പുറത്തെത്തിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി 41 ഓക്സിജൻ ബെഡ്ഡുകൾ ഉത്തരാഖണ്ഡ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട് ഉത്തരകാശിയിലെ ചിന്യാസൗറിൽ ആണ് ഓക്സിഡുകൾ ഒരുക്കിയിരിക്കുന്നത്.
ഈമാസം 12നാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കെ തുരങ്കം തകർന്ന് 41 ഓളം തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്
Discussion about this post