ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ ചൈനയില്‍ വീണ്ടും അജ്ഞാത രോഗം. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം രോഗികള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന സൂചന നല്‍കുന്നുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംഘടന ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. ഈ രോഗം പ്രത്യേക സ്‌കൂള്‍ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ചൈനയടക്കം ലോകത്തെ പല രാജ്യങ്ങളും ഇപ്പോഴും കൊറോണയില്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനിടയിലാണ് പുതിയ പകര്‍ച്ചവ്യാധിയുടെ വിവരങ്ങളുമായി വാര്‍ത്തകള്‍ എത്തുന്നത്.
ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് ജനങ്ങളില്‍ ഉയരുന്നതും. ഈ പകര്‍ച്ചവ്യാധി ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ പല ലക്ഷണങ്ങളും ന്യുമോണിയയില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തില്‍ നീര്‍വീക്കം കാണപ്പെടുന്നുണ്ട്. അതേസമയം കടുത്ത പനിയോടൊപ്പം ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ പല ഗുരുതരമായ പ്രശ്‌നങ്ങളും രോഗം ബാധിച്ചവര്‍ അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയിലെ നിഗൂഢമായ ഭന്യുമോണിയന്ത രോഗം ബാധിച്ച ഏറ്റവും കൂടുതല്‍ രോഗികള്‍ വടക്കുകിഴക്കന്‍ ചൈന, ബീജിംഗ്, ലിയോണിംഗ് എന്നിവിടങ്ങളിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരം രോഗികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യവും വളരെ മോശമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
രോഗം എന്താണെന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം ഇല്ലാത്തതു കൊണ്ടുതന്നെ ചികിത്സ സംബന്ധിച്ച് ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. പകര്‍ച്ചപ്പനി രൂക്ഷമായതിനാല്‍ ഇവിടുത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള മനുഷ്യരിലും മൃഗങ്ങളിലും വന്നുപെടുന്ന രോഗങ്ങളെ നിരീക്ഷിക്കുന്നു ഓപ്പണ്‍ ആക്സസ് മോണിറ്ററിംഗ് സിസ്റ്റമായ പ്രോമെഡ് അലേര്‍ട്ട് ലോകമെമ്പാടും രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണെന്നും ഈ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post