കണ്ണൂർ: തളാപ്പ് ജോണ്‍സണ്‍മില്‍ റോഡിലെ മലബാര്‍ ഹോട്ടലിൽ മയക്ക് മരുന്നിടപാട് നടക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് മയക്കുമരുന്നു ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ്, പോലീസ് റെയ്‌ഡ് നടത്തിയത്. പരിശോധനയിൽ മലബാര്‍ ഹോട്ടല്‍ ഉടമയായ ,കണ്ണൂര്‍ പുതിയ തെരുവിലെ യാസിർ, കണ്ണൂര്‍ മറക്കാര്‍ക്കണ്ടി പടിഞ്ഞാറെ വീട്ടിലെ അപര്‍ണ്ണ എന്നിവരിൽ നിന്ന് 1.05 ഗ്രാം എംഡി.എം.എ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ മയക്ക് മരുന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു .
പ്രതികളെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് യാസിറിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഹോട്ടലില്‍ കൂടുതല്‍ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്‌ഡിൽ 112 ഗ്രാം എം.ഡി.എം.എ, 111 ഗ്രാം ഹാഷിഷ് ഓയില്‍,മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള കുപ്പികള്‍, കവറുകള്‍ എന്നിവ പിടികൂടി. തുടർന്ന് യാസിറിന്റെ സഹോദൻ പി.എ.റിസ്‌വാന്‍ (22), കൂട്ടാളിയായ കണ്ണൂര്‍സിറ്റി തയ്യില്‍, മൈതാനപ്പള്ളിയിലെ ടി.പി.ദില്‍ഷാദ് (33) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്‌തു .ഗായികയും മേക്കപ്പ് ആർട്ടിസ്റ്റുമാണ് അറസ്റ്റിലായ അപർണ.കല്യാണ വീടുകളിൽ മേക്കപ്പ് ആർട്ടിസ്റ്റായും ഗായികയായും അപർണ എത്താറുണ്ട്.
കല്യാണ വീടുകളിലും മറ്റും ഭക്ഷണം പാര്‍സലായി എത്തിക്കുന്നയാളാണ് യാസിര്‍. ഒരു കല്യാണ വീട്ടിൽ വെച്ചാണ് അപർണയെ യാസിർ പരിചയപ്പെടുന്നത്. സമ്പന്ന കുടുംബാംഗമാണ് അപര്‍ണ്ണയെന്നു മനസ്സിലാക്കിയ യാസിര്‍ യുവതിയോടടുക്കുകയും, തന്ത്രപൂർവം വലയിലാക്കുകയും ചെയ്തു. തുടർന്ന് യുവതിയെ മയക്ക് മരുന്ന് ശൃംഖലയിലേക്കടുപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് എസ്.ഐ പി.പി.ഷമിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപര്‍ണ്ണ മയക്കുമരുന്ന് റാക്കറ്റിന്റെ ഇരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നു പറയുന്നു. അതിനാല്‍ കല്യാണ വീടുകളില്‍ പാട്ടുപാടാന്‍ പോകുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കി.അറസ്റ്റിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Discussion about this post