കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേരിൽ നിന്നായി കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണം പിടികൂടി. മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.
780 ഗ്രാമും 250 ഗ്രാമും 960 ഗ്രാമും തൂക്കം വരുന്ന സ്വർണ്ണമാണ് മൂന്ന് പേരിൽ നിന്നായി എയർ കസ്റ്റംസ് പിടിക്കൂടിയത്. റിയാദിൽ നിന്ന് എത്തിയ ചെമ്മലശ്ശേരി പുലാമന്തോൾ സ്വദേശി മെല്ലിശ്ശേരി മുഹമ്മദ് റഫീഖ് (34) നിന്നും ഒളിപ്പിച്ച നിലയിൽ 1065 ഗ്രാം തൂക്കമുള്ള 04 സ്വർണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തു.
ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. ബഹ്‌റൈനിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഏങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസ് (27) നിന്നും ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തത്.
തൈക്കണ്ടിയിൽ ഖദീം (33)ൽ നിന്നും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലും ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
വേർതിരിച്ചെടുത്ത ശേഷം 15,20,000 ഉം, 46,87,800 ഉം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണമെന്നും കസ്റ്റംസ് അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരിൽ വൻ തോതിൽ സ്വർണ്ണം പിടികൂടുന്നത്
Discussion about this post