തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വരുന്ന അഞ്ച് ദിവസങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. അതേ സമയം ന്യൂനമര്‍ദ്ദം തീവ്രമായാല്‍ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ബുധനാഴ്ചയോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് അറിയിപ്പ്.
തെക്കൻ ആൻഡമാൻ കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ചൊവാഴ്ചയോടെ ശക്തിപ്രാപിക്കും. നവംബര്‍ 29 ആകുമ്പോൾ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി, സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിതമായ മഴ ലഭിക്കുന്നുണ്ട്.
Discussion about this post