ഡെറാഡൂണ്‍: രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന് വിരാമമമായി. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു
എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിൽ കടന്നാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടര്‍മാര്‍, നഴ്‌സുമാർ കൂടാതെ പത്തിലധികം ആംബുലന്‍സുകളും തുരങ്കത്തിന് മുന്നിൽ നേരത്തെ സജ്ജീകരിച്ചിരുന്നു.
കേന്ദ്ര മന്ത്രി വി കെ സിംഗ് സംഭവസ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തൊഴിലാളികളുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും ചെയ്തു

